കൊച്ചി: കേരള സര്‍ക്കാരിന്റെ 'നോ ടു ഡ്രഗ്സ്' കാമ്പയിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധമാസാചരണം മാനസികാരോഗ്യവിദഗ്ധന്‍ ഡോക്ടര്‍ സി.ജെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രങ്ങളെപോലും തകര്‍ക്കാന്‍ ശേഷിയുള്ള ലഹരിയുടെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശാസ്ത്രീയമായ ഇടപെടല്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസം നീളുന്ന ലഹരിവിരുദ്ധമാസാചരണത്തില് അക്കാദമിയുടെ വിദ്യാര്‍ഥികള്‍ക്ക് വലിയ ഉത്തരവാദിത്വം വഹിക്കാനാകുമെന്ന് കേരള മീഡിയ അക്കാദമി ചെയര്മാന് അര്. എസ്. ബാബു പറഞ്ഞു.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി അനില്‍ ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. അക്കാദമി ഡയറക്ടര്‍ ക.രാജഗോപാല്‍ വിഷയാവതരണം നടത്തി. ചടങ്ങില്‍ കെ. ഹേമലത, എന്‍.ഗോപിക എന്നിവര്‍ പ്രസംഗിച്ചു.