കൊച്ചി: മള്‍ട്ടിഡ്രഗ് റെസിസ്റ്റ് രോഗങ്ങളോടുള്ള സമീപനം- എന്ന വിഷയത്തില്‍ അമൃത ആശുപത്രിയില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു. ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള, യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് പ്ലസിന്റെ സഹകരണത്തോടെയുള്ള 'പ്രിവെന്റ് ഇറ്റ്' പദ്ധതിയുടെ ഭാഗമായാണു ശില്പശാല സംഘടിപ്പിച്ചത്. മാതാ അമൃതാനനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. വിശാല്‍ മര്‍വാ, അമൃത സ്കൂള്‍ ഓഫ് ഡെന്റിസ്ട്രി പ്രിന്‍സിപ്പല്‍ ഡോ. ബാലഗോപാല്‍, അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. എം. സബിത, അമൃത സെന്റര്‍ ഫോര്‍ അലൈഡ് സയന്‍സസ് ചീഫ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍ എം.വി. തമ്പി, ഡോ. ഉമ വാസുദേവന്‍, ഡോ. സംഗീത സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സുധീര്‍ കുമാര്‍ സത്പതി ആമുഖ പ്രഭാഷണം നടത്തി. ഡോ. കാര്‍ലോസ് പാലോസ്, ഡോ. കനിഷ്ക ഋഷിദാസ്, ഡോ. കിരണ്ജീത്ത്കൗര്, ഡോ. കെ. രക്ഷിത, ഡോ. നവ്യ വ്യാസ്, പൂനം കനോജിയ, മുനിമോഹന്, കലാവതി നാര്‍ക്കല എന്നിവര്‍ ക്ലാസെടുത്തു.