കൊച്ചി: നവരാത്രി ദിനത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്ക് കൊച്ചിന് കലാഭവനില്‍ തുടക്കമായി. കലാഭവനിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ കലാവിരുന്നോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കലാഭവന്‍ പ്രസിഡന്റ് ഫാ. ചെറിയാന് കുനിയന്തോടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറര്‍ കെ.എ. അലി അക്ബര്‍, ജെ.എസ്. വിദ്വല്‍ പ്രഭ, എം.വൈ. ഇക്ബാല്‍, പി.പി. ജ്ഞാനശേഖരന്, വര്‍ഗീസ് പറമ്പില്‍, എസ്. ശ്രീധര്‍ എന്നിവര്‍ പ്രസംഗിച്ചു.