നെടുമ്പാശേരി : എളവൂർ-പുളിയനം സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
സിൽവർ ലൈൻ സർവേ ആരംഭിക്കാനള്ള സർക്കാർ തീരുമാനം പിൻവലിക്കുക, സമരക്കാർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, സർവേ നടപടികൾ റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ച് ഉത്തരവ് ഇറക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമരസമതി പ്രസിഡന്റ് എ.ഒ. പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു. ടോമി പോൾ അധ്യക്ഷത വഹിച്ചു. സൈമൺ പാലമറ്റം, പി.വി. വിൻസന്റ്, കെ.എം. തോമസ്, എ.ഐ. പൗലോസ് , എസ്.ഡി. ജോസ് , എം.പി. വർഗീസ് എന്നിവർ പ്രസംഗിച്ചു.