കാക്കനാട്: ഡ്രഗ്സ് ലൈസന്‍സില്ലാതെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മരുന്നു വില്പന ഡ്രഗ്സ് കണ്ട്രോള് വിഭാഗം പിടികൂടി. ഇന്നലെ കടവന്ത്ര സുഭാഷ് ചന്ദ്രബോസ് റോഡിലെ ആശുപത്രിയില്‍ എറണാകുളം അസി. ഡ്രഗ്സ് കണ്ട്രോളര് ഇന്റലിജന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തത്. ലൈസന്‍സ് ഇല്ലാതെ ധാരാളം മരുന്നുകള്‍ സ്റ്റോക്ക് ചെയ്തു വില്പന നടത്തുകയായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. അനുബന്ധരേഖകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.