നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണവും സിഗരറ്റും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നുമെത്തിയ വടകര സ്വദേശികളായ ദമ്പതിമാരുടെ പക്കൽനിന്ന് 75 ലക്ഷം രൂപയുടെ 1.547 കിലോ സ്വർണമാണ് പിടികൂടിയത്. ഭർത്താവിന്റെ പക്കൽനിന്ന് 1.115 കിലോ സ്വർണം കണ്ടെടുത്തു. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യയുടെ പക്കൽനിന്ന് 432 ഗ്രാം സ്വർണാഭരണങ്ങൾ വസ്ത്രത്തിലൊളിപ്പിച്ച നിലയിലും കണ്ടെടുത്തു.
ദുബായിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ ഉദിനിക്കാട്ടിൽ അബ്ദുൾ ഗഫൂറിന്റെ പക്കൽനിന്ന് 14.54 ലക്ഷത്തോളം രൂപ വിലവരുന്ന 329 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം മൂന്നു മാലകളാക്കി ലഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഷാർജയിൽ നിന്നെത്തിയ അബ്ദുൾ റഹ്മാന്റെ പക്കൽനിന്നുമാണ് 730 പാക്കറ്റ് നിരോധിത സിഗരറ്റ് പിടിച്ചെടുത്തത്. ചൈനയിൽ നിർമിച്ച ‘യൂട്ടോ' എന്ന സിഗരറ്റിന് 9.50 ലക്ഷത്തോളം രൂപ വിപണി വിലയുണ്ട്.