+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേ​ബി​ക്ക് ഇ​തു ഹോ​ബി​യ​ല്ല; ഗാ​ന്ധി​സ​പ​ര്യ

സി​ജോ പൈ​നാ​ട​ത്ത്കൊ​ച്ചി: വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ നാ​ണ​യ​ങ്ങ​ളും സ്റ്റാ​ന്പു​ക​ളും ശേ​ഖ​രി​ക്കു​ന്ന​ത് ബേ​ബി​യ്ക്കു കേ​വ​ലം ഹോ​ബി​യ​ല്ല; രാ​ഷ്ട്ര​പി​താ​വി​നെ അ​ടു​ത്ത​റി​യാ​നും ആ​ദ​രി​ക്കാ​നും
ബേ​ബി​ക്ക് ഇ​തു ഹോ​ബി​യ​ല്ല; ഗാ​ന്ധി​സ​പ​ര്യ
സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ നാ​ണ​യ​ങ്ങ​ളും സ്റ്റാ​ന്പു​ക​ളും ശേ​ഖ​രി​ക്കു​ന്ന​ത് ബേ​ബി​യ്ക്കു കേ​വ​ലം ഹോ​ബി​യ​ല്ല; രാ​ഷ്ട്ര​പി​താ​വി​നെ അ​ടു​ത്ത​റി​യാ​നും ആ​ദ​രി​ക്കാ​നും പ​ക​ർ​ന്നു​കൊ​ടു​ക്കാ​നു​മു​ള്ള സ​പ​ര്യ​യാ​ണ്.

മ​ഹാ​ത്മാ​ഗാ​ന്ധി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ലോ​ക​ത്തി​ലെ 23 രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ നാ​ണ‍​യ​ങ്ങ​ളു​ടെ​യും നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളു​ടെ സ്റ്റാ​ന്പു​ക​ളു​ടെ​യും അ​മൂ​ല്യ​മാ​യ ശേ​ഖ​ര​മാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ൻ കെ.​ഡി. ബേ​ബി​യു​ടെ ഹോ​ബി​യെ ഗാ​ന്ധി​പൂ​ജ​യാ​ക്കു​ന്ന​ത്. ത​ന്‍റെ ശേ​ഖ​ര​ത്തി​ലു​ള്ള എ​ല്ലാ നാ​ണ​യ​ങ്ങ​ളി​ലും സ്റ്റാ​ന്പു​ക​ളി​ലും ഗാ​ന്ധി​മു​ദ്ര​യു​ണ്ട്.

ഭാ​ര​തം1969 മു​ത​ൽ 2019 വ​രെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി പു​റ​ത്തി​റ​ക്കി​യ പ​ല മൂ​ല്യ​ങ്ങ​ളി​ലു​ള്ള നാ​ണ​യ​ങ്ങ​ൾ ബേ​ബി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​ജ്മാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ 25 റി​യാ​ൽ മൂ​ല്യ​മു​ള്ള ഗാ​ന്ധി​ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ഗോ​ൾ​ഡ​ൻ കോ​യി​ൻ സ്വ​ന്ത​മാ​ക്കി​യ അ​പൂ​ർ​വം ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളാ​ണു ബേ​ബി.

യു​എ​സ്എ​സ്ആ​ർ‌, ഓ​സ്ട്രേ​ലി​യ, ലൈ​ബീ​രി​യ, മൗ​റീ​ഷ്യ, സ​മോ​വ, മാ​ൾ​ട്ട, സൗ​ത്ത് ആ​ഫ്രി​ക്ക, സീ​ഷെ​ൽ​സ്, ഗാം​ബി​യ, സെ​ന​ഗ​ൽ, മം​ഗോ​ളി​യ, യു​എ​സ്എ, എ​ത്യോ​പ്യ, യു​കെ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ൾ‌ ഗാ​ന്ധി​സ്മ​ര​ണ​യി​ൽ‌ ഒ​രു​ക്കി​യ നാ​ണ​യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഗാ​ന്ധി​ജി​യോ​ടു​ള്ള ആ​ദ​ര​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക മെ​ഡ​ലു​ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യു​ണ്ട്.

ഇ​ത്ര​യ​ധി​കം രാ​ജ്യ​ങ്ങ​ൾ നാ​ണ​യ​ങ്ങ​ളും സ്റ്റാ​ന്പു​ക​ളും പു​റ​ത്തി​റ​ക്കി​യ​ത് ഗാ​ന്ധി​ജി എ​ന്ന മ​ഹ​ദ് വ്യ​ക്തി​ത്വ​ത്തി​ന്‍റെ ലോ​ക​സ്വാ​ധീ​ന​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നു ബേ​ബി പ​റ​യു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ എ​ക്സി​ബി​ഷ​നു​ക​ളി​ൽ അ​പൂ​ർ​വ​മാ​യ ഗാ​ന്ധി​യ​ട​യാ​ള​ങ്ങ​ളു​മാ​യി ബേ​ബി സ​ഞ്ചാ​രം തു​ട​രു​ക​യാ​ണ്.