+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​രാ​വ​സ്തു ത​ട്ടി​പ്പ്: യ​ഥാ​ർ​ഥ ഉ​ട​മ​യ്ക്ക് ശി​ല്പ​ങ്ങ​ള്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നു സ്റ്റേ

കൊ​ച്ചി: പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു ന​ട​ത്താ​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ഉ​പ​യോ​ഗി​ച്ച വി​വി​ധ ശി​ല്പ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും ഇ​വ​യു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ​യും ശി​ല്പി​യു​മാ​യ തി​ര
പു​രാ​വ​സ്തു ത​ട്ടി​പ്പ്: യ​ഥാ​ർ​ഥ ഉ​ട​മ​യ്ക്ക് ശി​ല്പ​ങ്ങ​ള്‍ തി​രി​കെ  ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നു സ്റ്റേ
കൊ​ച്ചി: പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു ന​ട​ത്താ​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ഉ​പ​യോ​ഗി​ച്ച വി​വി​ധ ശി​ല്പ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും ഇ​വ​യു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ​യും ശി​ല്പി​യു​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​സ്. സ​ന്തോ​ഷി​നു തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന എ​റ​ണാ​കു​ളം അ​ഡി. സി​ജെ​എം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ശി​ല്പ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും തി​രി​ച്ചു ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​നാ​ണ് ഉ​ത്ത​ര​വ് ഒ​രു മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത​ത്.

സ​ന്തോ​ഷി​ന്‍റെ കൈ​യി​ല്‍ നി​ന്ന് വാ​ങ്ങി​യ ശി​ല്പ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും മോ​ശ​യു​ടെ അം​ശ​വ​ടി, ശ്രീ​കൃ​ഷ്ണ​ന്‍റെ വെ​ണ്ണ​ക്കു​ടം, യൂ​ദാ​സി​ന് ല​ഭി​ച്ച വെ​ള്ളി​ക്കാ​ശ് തു​ട​ങ്ങി​യ​വ​യാ​ണെ​ന്ന് ആ​ളു​ക​ളെ വി​ശ്വ​സി​പ്പി​ച്ചാ​ണ് മോ​ന്‍​സ​ണ്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ഈ ​ശി​ല്പ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും തി​രി​ച്ചു വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ന്തോ​ഷ് അ​ഡി. സി​ജെ​എം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ മോ​ന്‍​സ​ണി​നെ ക​ക്ഷി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും ത​നി​ക്കു നോ​ട്ടീ​സ് ന​ല്‍​കു​ക​യോ ത​ന്നെ കേ​ള്‍​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് ഉ​ത്ത​ര​വു ന​ല്‍​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മോ​ന്‍​സ​ണ്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​ത്ര​മ​ല്ല അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഈ ​സാ​ധ​ന​ങ്ങ​ള്‍ വി​ട്ടു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോ​ന്‍​സ​ണ്‍ ന​ല്‍​കി​യ ഹ​ര്‍​ജി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്. ഈ ​വ​സ്തു​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.