ചെറുതോണി: തങ്കണി പോലീസ് സ്റ്റേഷൻ പരിധിയിൽ പത്താംമൈൽ ഷാപ്പിനു സമീപം പുഴുവരിച്ച നിലയിൽ 60 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. തങ്കമണി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.