തൊടുപുഴ: ജില്ലയിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സാക്ഷരതാ പഠിതാക്കളെ കണ്ടെത്താനുള്ള ജനകീയ സർവേ ഇന്നു നടക്കും. കാന്തല്ലൂർ, മറയൂർ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, അടിമാലി, കുമളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് സർവേ നടക്കുന്നത്. ജില്ലാതല ഉദ്ഘാടനം ഇരുന്പുപാലത്ത് നടക്കും.
ജില്ലയിൽ 5,000 നിരക്ഷരരെകൂടി സാക്ഷരരാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. അഞ്ച് വർഷമാണ് പദ്ധതി കാലാവധി. നിരക്ഷരരായ 3,750 സ്ത്രീകളെയും 1,250 പുരുഷന്മാരെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇവരിൽ എസ്സി വിഭാഗം പഠിതാക്കൾ 900, എസ്ടി 800, ന്യൂനപക്ഷ വിഭാഗങ്ങൾ 1,000, പൊതുവിഭാഗം 2,300 എന്നിവരാണ് ഉൾപ്പെടുന്നത്.