തൊടുപുഴ: മയക്കുമരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുമുള്ള ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ നഗരസഭാ ടൗണ്‍ഹാളിൽ നിർവഹിക്കും. നഗരസഭ ബസ് സ്റ്റാൻഡിൽനിന്നു സംഘടിപ്പിക്കുന്ന റാലി ഗാന്ധി സ്ക്വയറിൽ സമാപിക്കും.