അങ്കമാലി: റോഡ് മുറിച്ചു കടക്കവെ കാൽനടയാത്രികൻ വാനിടിച്ച് യുവാവ്. കിടങ്ങൂർ കുഴുപ്പിള്ളിൽ അയ്യപ്പൻ നായരുടെ മകൻ സന്തോഷ് കുമാർ (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ എം.സി. റോഡിൽ കിടങ്ങൂർ കവലയ്ക്കു സമീപമായിരുന്നു അപകടം. കാലടി ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് ഇടിച്ചത്. ഉടൻ സന്തോഷിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുചക്രവാഹന മെക്കാനിക്കായ സന്തോഷ് കുമാർ അവിവാഹിതനാണ്. അമ്മ: പരേതയായ പൊന്നമ്മ. സഹോദരങ്ങൾ: അനിൽകുമാർ, സുരേഷ് കുമാർ, രാജേഷ് കുമാർ, പരേതനായ സുനിൽകുമാർ.