തൃശൂർ: സ്വരാജ് റൗണ്ടിലെ പത്തൻസ് ഹോട്ടൽ കെട്ടിടത്തിൽ തീ പിടിത്തം. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. ഇന്നലെ വൈകുന്നേരം 6.50 നാണു തീപിടിത്തമുണ്ടായത്.
പത്തൻസ് ഹോട്ടൽ കെട്ടിടത്തിലെ മിംഗ് പാലസ് ചൈനീസ് റെസ്റ്റോറന്റിന്റെ ആവശ്യത്തിനായി അഞ്ചാംനിലയിൽ ടെറസിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിനാണു തീപിടിച്ചത്. കഴിഞ്ഞ ദിവസം ശരിയാക്കിക്കൊണ്ടുവന്ന ജനറേറ്റർ വീണ്ടും പ്രവർത്തിക്കാൻ ശ്രമിക്കുന്നതിനിടെ സ്പാർക്കിൽനിന്നാണു തീ പടർന്നത്. ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന മുറിക്കു സമീപമാണു ജനറേറ്റർ സ്ഥാപിച്ചിരുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ തീപടരുന്നതു തടയാനായി. രണ്ടു യുണിറ്റ് ഫയർ എൻജിനുകൾ എത്തിയാണു തീയണച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരാതിരുന്നതു വൻ ദുരന്തം ഒഴിവാക്കി.
ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, സീനിയർ ഫയർ റസ്ക്യൂ ഓഫീസർ ജോതികുമാർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ സ്മിനേഷ് കുമാർ, രാകേഷ്, ജിമോദ്, ശ്യാം, സതീഷ്, അനന്തു സജിൻ, പ്രകാശ് ഷാജൻ, അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.