ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ ഒരു വർഷം ഒരു ലക്ഷം പദ്ധതിയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അവാർഡ് നൽകുമെന്ന് എൻ.കെ.അക്ബർ എംഎൽഎ അറിയിച്ചു.
പദ്ധതിയുടെ മണ്ഡലതല അവലോകനയോഗത്തിലാണ് തീരുമാനമെന്ന് എംഎൽഎ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കിടയിൽ വിപുലമായ കാന്പയിൻ നടത്താൻ നിർദേശിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കോളജുകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും.
വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ പദ്ധതിയുടെ ഭാഗമാക്കും. കുടുംബശ്രീ, ജനപ്രതിനിധികൾ, വ്യവാസിയഖൽ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം ചേരും. നവംബറിൽ അവലോകനയോഗം നടത്തും.
നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ുമാരായ മിസ്രിയ മുസ്താഖ് അലി, കെ.സി.പ്രസാദ്, വിവിധ പഞ്ചായത്ത്പ്രസിഡന്റുമാർ, വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, ബിഡിഒ, ബാങ്ക് പ്രതിനിധികൾ പങ്കെടുത്തു.