കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ മന്ത്രി റോഷി അഗസ്റ്റിനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചുചേര്‍ക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എംഎല്‍എ അറിയിച്ചു.
കുസാറ്റില്‍ വില്ലേജ് അദാലത്ത്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ (എസ്എല്‍എസ്) കൊച്ചിന് യൂണിവേഴ്സിറ്റി ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ സഹകരണത്തോടെ വില്ലേജ് അദാലത്ത് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ സംഘടിപ്പിച്ച അദാലത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി അഭിഭാഷകന് അഡ്വ. അരുണ്‍ പോള്‍ നിര്‍വഹിച്ചു. എസ്എല്‍എസ് ഡയറക്ടര്‍ ഡോ. പി.സി. ഹരിഗോവിന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അരുണ്‍ പോള്‍, അഡ്വ. സന്ധ്യാ രാജു എന്നിവരാണ് അദാലത്ത് നടപടികള്‍ക്ക് നേതൃത്വം വഹിച്ചത്. നിരവധി കേസുകള്‍ കൈകാര്യം ചെയ്യുകയും തീര്‍പ്പാക്കുകയും ചെയ്തു.