കരുമാലൂർ: ആലുവ -പറവൂർ കെഎസ്ആർടിസി റോഡിൽ കരുമാലൂർ മനയ്ക്കപ്പടി സെന്റ് ജോസഫ്സ് പള്ളിക്കു മുന്നിലെ കുഴിയിൽ വിരിച്ച ടൈൽ വിരിച്ചത് മണിക്കൂറുകൾക്കകം തകർന്നു. വ്യാഴാഴ്ച രാവിലെ ടൈലുകൾ കൊണ്ട് കുഴിയടച്ചെങ്കിലും വൈകുന്നേരത്തോടെ തകരുകയായിരുന്നു.
ഇവിടെ വലിയ കുഴിയുണ്ടായിരുന്നതിനാൽ റോഡിൽ അപകടം പതിവായിരുന്നു. ദിവസങ്ങൾക്കു മുന്പ് ശുദ്ധജല വിതരണക്കുഴൽ പൊട്ടിയ ഭാഗത്താണ് കുഴി രൂപപ്പെട്ടത്. താത്കാലിക അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും കുഴി വലുതായി. റോഡിലെ കുഴി കൃത്യമായി മൂടാതെ റിബൺ വലിച്ചുകെട്ടിയിരിക്കുകയായിരുന്നു. ഇതുമൂലം രാത്രി സമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി.
ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണനും പറവൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി വർഗീസ് ചാമക്കാടനും ചേർന്ന് പ്രശ്നം പറവൂർ ജല അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ശ്രദ്ധയിൽപ്പെടുത്തുകയും കുഴി ഉണ്ടായ സ്ഥലത്ത് ടൈൽ പാകി പ്രശ്നം പരിഹരിക്കുകയുമായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ വലിയ വാഹനങ്ങൾ ടൈൽ പാകിയ ഭാഗത്തുകൂടി കടന്നുപോയതോടെ ടൈൽ പാകിയ റോഡിന്റെ വശം വീണ്ടും തകരുകയായിരുന്നു. പാകിയ ടൈലുകൾ റോഡിൽ നിന്നും മാറി പൊങ്ങി നില്കുന്ന നിലയിലാണ്. ചിലത് റോഡിൽ തെറിച്ച് കിടക്കുന്നത് മൂലം രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികർക്ക് അപകടം പറ്റാൻ സാധ്യതയുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാംവിധം പാകി ടൈലുകൾ പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.