കിഴക്കമ്പലം: ആലുവ മുതൽ പഴങ്ങനാട് വരെ ട്രയാത്തലോൺ സംഘടിപ്പിച്ച് പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും പഴങ്ങനാട് ലയൺസ് ക്ലബും ലോക ഹൃദയ ദിനം ആചരിച്ചു.
ആലുവ മണപ്പുറത്ത് നിന്നും ആരംഭിച്ച ട്രയാത്തലോൺ ഡോ. കോശി ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. 30 പേർ ഹാർട്ട് കെയർ ബാറ്റണുമായി പെരിയാർ നീന്തിക്കടന്നു. അവിടെനിന്ന് ബാറ്റൺ എറ്റുവാങ്ങിയ 30 സൈക്കിംഗ് ടീം ആലുവ മുതൽ പുക്കാട്ടുപടിവരെ ഹൃദയ ദിന സന്ദേശവുമായി യാത്ര നടത്തി. പുക്കാട്ടുപടി ജംഗ്ഷനിൽ സമരിറ്റൻ കോളജ് ഓഫ് നേഴ് സിംഗിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് ലയൺസ് ക്ലബ് ഭാരവാഹികളും ആശുപത്രി ജീവനക്കാരും ബാറ്റൺ ഏറ്റുവാങ്ങി സമരിറ്റൻ ആശുപത്രി വരെ മാരത്തൺ നടത്തി. തുടർന്ന് നടത്തിയ പൊതുസമ്മേളനം ഒളിംപ്യൻ പി.ആർ. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ഡോ. സജി സുബ്രഹ്മണ്യൻ, ലയൺസ് ക്ലബ് ജില്ലാ ഗവർണർ ഡോ. കെ.ജോസഫ് മനോജ്, ഡോ. കോശി ഈപ്പൻ, ആശുപത്രി ഡയറക്ടർ സിസ്റ്റർ താരക, പഴങ്ങനാട് ലയൺസ് ക്ലബ് പ്രസിഡന്റ് പി.പി. സനകൻ എന്നിവർ പ്രസംഗിച്ചു. ഡോ. കോശി ഈപ്പനെ അവാർഡ് നൽകി ആദരിച്ചു.