കൊച്ചി : കത്തോലിക്കാ സമുദായംഗങ്ങൾ വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന ഞായറാഴ്ച പ്രവൃത്തിദിനമായി ആചരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അപക്വവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വരാപ്പുഴ അതിരൂപത കെഎൽസിഎ അഭിപ്രായപ്പെട്ടു. കത്തോലിക്കാ രൂപതകളിലെ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്ന ഒക്ടോബര്‍ രണ്ടിന് പൊതു വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കണമെന്ന സർക്കാർ നിലപാട് പിൻവലിക്കണം.
ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിക്കുമെന്ന കെസിബിസി തീരുമാനം അഭിനന്ദനാർഹമാണ്.സര്‍ക്കാരിന്റെ നിര്‍ദേശത്തോട് സഹകരിച്ചുകൊണ്ട് കെഎൽസിഎ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പറഞ്ഞു.