+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രിക്കെതി​രേ രാ​ജ​ഗി​രി മാ​ര​ത്തോ​ൺ നവംബർ 20ന്

ക​ള​മ​ശേ​രി: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നാ​മ​ത് രാ​ജ​ഗി​രി മാ​ര​ത്തോ​ൺ ന​വം​ബ​ർ 20ന് ​ക​ള​മ​ശേ​രി​യി​ൽ ന​ട​ക്കും. ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യു​ക, ആ​രോ​ഗ്യ​ത്തോ​ടെ
ല​ഹ​രിക്കെതി​രേ രാ​ജ​ഗി​രി  മാ​ര​ത്തോ​ൺ നവംബർ 20ന്
ക​ള​മ​ശേ​രി: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നാ​മ​ത് രാ​ജ​ഗി​രി മാ​ര​ത്തോ​ൺ ന​വം​ബ​ർ 20ന് ​ക​ള​മ​ശേ​രി​യി​ൽ ന​ട​ക്കും. ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യു​ക, ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കു​ക ജീ​വി​ക്കു​ക എ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശം യു​വ​ജ​ന​ങ്ങ​ളി​ലും, വി​ദ്യാ​ർ​ത്ഥി​ക​ളി​ലും എ​ത്തി​ക്കാ​നാ​ണ് രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളും, സ്‌​കൂ​ൾ പി​ടി​എ​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന രാ​ജ​ഗി​രി മാ​ര​ത്തോ​ൺ ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള പോ​ലീ​സ്, കേ​ര​ള എ​ക്‌​സൈ​സ് വ​കു​പ്പ്, കൊ​ച്ചി മെ​ട്രോ, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കും.
വി​ജ​യി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. ഒ​ളിം​പ്യ​ൻ ഹോ​ക്കി താ​രം പി​ആ​ർ. ശ്രീ​ജേ​ഷ് രാ​ജ​ഗി​രി മാ​ര​ത്തോ​ൺ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​ണെ​ന്ന് ഫാ. ​വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി അ​റി​യി​ച്ചു. മാ​ര​ത്തോ​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ www. rajagirimarathon.in ൽ ​ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ 31, കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക്- rajagirimarathon@gmail.com. മൊ​ബൈ​ൽ-94472 09932, 98471 45145. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി, ഡോ. ​ജി​ജോ പോ​ൾ, ഉ​മ്മ​ർ ഫാ​റൂ​ഖ്, ഷി​ബി തോ​മ​സ്, അ​ഷ്റ ആ​സി​ഫ്,ആ​ർ. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.