അങ്കമാലി: ലഹരിക്കെതിരേ സംസ്ഥാന എക്സൈസ് വകുപ്പും ഫിസാറ്റും കൈകോർക്കുന്നു. സർക്കാർ പദ്ധതിയായ യോദ്ധാവിനോട് ഒപ്പം സഹകരിച്ചാണ് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ ബൈക്ക് റാലി മന്ത്രി ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന എക്സൈസ് വകുപ്പും അങ്കമാലി റോട്ടറി ക്ലബും ഫിസാറ്റ് നാർക്കോട്ടിക് സെല്ലും ഫിസാറ്റ് നാഷണൽ സർവീസ് സ്കീം വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ സെൻട്രൽ സോൺ ജോയിന്റ് കമ്മീഷണർ പി.കെ. സനു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ. തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, ഡീൻ ഡോ. പി.ആർ. മിനി, പ്രഭു വാരിയർ, സജി ഏലിയാസ്, വാർഡ് മെമ്പർ ജെസ്റ്റി ദേവസിക്കുട്ടി, പബ്ലിക് റിലേഷൻസ് ഓഫീസർ ഷിന്റോ സെബാസ്റ്റ്യൻ, പ്രഫ. അരുൺ ജെ. കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.