മൂവാറ്റുപുഴ: കെഎസ്ടിപി നടപ്പാക്കുന്ന കക്കടാശേരി - കാളിയാർ റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് - പൈങ്ങോട്ടൂർ റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ 31 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മൂവാറ്റുപുഴയിൽനിന്നു കാളിയാർ ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ പോത്താനിക്കാട് ജംഗ്ഷനിൽനിന്നു ഇടത്തോട്ടു തിരിഞ്ഞ് പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ വഴി തിരിഞ്ഞ് ചാത്തമറ്റം റോഡിൽ പ്രവേശിച്ച് ആനാത്തുംകുഴി ജംഗ്ഷനിൽ എത്തി വലത്തോട്ടു തിരിഞ്ഞ് പൈങ്ങോട്ടൂർ ജംഗ്ഷൻ വഴിയും, കാളിയാർ ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്കു പോകുന്ന ഭാരവാഹനങ്ങൾ പൈങ്ങോട്ടൂർ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ആനാത്തുകുഴി ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ചാത്തമറ്റം റോഡിൽ പ്രവേശിച്ച് പോത്താനിക്കാട് വഴിയും പോകേണ്ടതാണ്.