പീരുമേട്: സമഗ്രശിക്ഷ കേരള പീരുമേട് ബിആർസിയുടെ കീഴിൽ ലഹരിവിരുദ്ധ കേരളം കാന്പയിൻ അധ്യാപക പരിശീലനത്തിന്റെ കൊക്കയാർ, പെരുവന്താനം പഞ്ചായത്ത്തല ഉദ്ഘാടനം മുണ്ടക്കയം സെന്റ് ആന്റണീസ് എച്ച്എസ്എസിൽ നടന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹൻ നിർവഹിച്ചു.
പീരുമേട് ബിആർസിയുടെ ബിപിസി അനീഷ് തങ്കപ്പൻ, വാർഡ് മെംബർ സ്റ്റാൻലി സണ്ണി, ബിആർസി ട്രെയിനർ കെ.കെ. ഷിന്റു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സി. ജയമോൾ, സുനിൽ അലക്സാണ്ടർ, തോമസ് സെബാസ്റ്റ്യൻ, വിജയകുമാർ, സോണിയ ബാബു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി. വിവിധ സ്കൂളുകളിൽനിന്നായി 187 അധ്യാപകർ പങ്കെടുത്തു.
ശ്രാദ്ധപ്പെരുന്നാൾ
അടിമാലി: കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മോർ ബസേലിയോസ് ബാവായുടെ 337ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് പള്ളിവാസലിൽനിന്നു പുറപ്പെടുന്ന രഥം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തു.
തീർഥയാത്രാ സംഘം പ്രസിഡന്റ് ഫാ. ഐസക്ക് ഏബ്രഹാം മേനോത്തുമാലിൽ കോറെപ്പിസ്കോപ്പ, സെക്രട്ടറി ഫാ. പി.വി. റെജി പാലക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.