+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ വെ​ള്ളി​ലാം​ക​ണ്ട​ത്ത് ക​ൽ​ത്തൊ​ട്ടി ഹോ​ളി​ഫാ​മി​ലി പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ആ​യി​രം രൂ​പ​യോ​ളം മോ​ഷ്ടി​ച്ചു. നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ
നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ വെ​ള്ളി​ലാം​ക​ണ്ട​ത്ത് ക​ൽ​ത്തൊ​ട്ടി ഹോ​ളി​ഫാ​മി​ലി പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ആ​യി​രം രൂ​പ​യോ​ളം മോ​ഷ്ടി​ച്ചു. നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ പു​റ​കു​വ​ശ​ത്തു​ള്ള ചെ​റി​യ വാ​തി​ൽ പൊ​ളി​ച്ചാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്.
പാ​ലാ​ക്ക​ട മു​ത്തി​യ​മ്മ മ​ഹാ​ദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. ക​ട്ട​പ്പ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സെന്‍റ് ജോസഫ് കോളജിൽ
ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ്

മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഗ്ലോ​ബ​ൽ എ​ത്തി​ക്സ് നെ​റ്റ് ഇ​ന്ത്യ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി യു​വ പു​ര​സ്കാ​ര ജേ​താ​വ് അ​ന​ഘ ജെ. ​കോ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് ജോ​ർ​ജ് വേ​ങ്ങാ​ലു​വ​ക്ക​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ജി. സാ​ബു​ക്കു​ട്ടി, റ​വ. ഡോ. ​ജോ​സ് ന​ന്തി​ക്ക​ര, റ​വ. ഡോ. ​ജോ​മോ​ൻ കൊ​ട്ടാ​ര​ത്തി​ൽ, റോ​ബി മാ​ത്യു, ഡോ. ​ഇ.​ആ​ർ. അ​ല​ക്സ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.