മുട്ടം: മധ്യകേരള സിബിഎസ്ഇ കലോത്സവം 15 മുതൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. നൂറിൽപ്പരം സ്കൂളുകളിൽനിന്ന് നാല് കാറ്റഗറികളിലായി മൂവായിരത്തോളം കുട്ടികൾ മാറ്റുരയ്ക്കും.
കാറ്റഗറി -ഒന്നിന്റെയും എല്ലാ കാറ്റഗറിയിലെയും സ്റ്റേജ് മത്സരങ്ങൾ ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. കാറ്റഗറി - രണ്ട് മത്സരങ്ങൾ തൊടുപുഴ ഗ്ലോബൽ ഇൻഡ്യൻ പബ്ലിക് സ്കൂളിലും കാറ്റഗറി -മൂന്ന്, നാല് മത്സരങ്ങൾ കൂത്താട്ടുകുളം മേരിഗിരി സ്കൂളിലും അരങ്ങേറും. 15ന് ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
മത്സരങ്ങളുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ലിൻ എസ്എബിഎസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് തോംസണ് ജോസഫ്, അക്കാദമി കോ-ഓർഡിനേറ്റർ ജോസഫ് ജോണ്, വിജു പോൾ, പ്രോഗ്രാം കോ -ഓർഡിനേറ്റർമാരായ എ.എസ്. മനോജ്, ടെസി ആന്റണി എന്നിവർ പങ്കെടുത്തു.
നാലാം തവണയാണ് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ മധ്യകേരള സഹോദയ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.