വൈപ്പിൻ: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. ഓച്ചന്തുരുത്ത് ചെട്ടിപറന്പിൽ ദേവസിക്കുട്ടി (73) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വളപ്പ് ജംഗ്ഷന് സമീപം റോഡ് മുറിച്ചു കടക്കുന്പോഴായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആലീസ് പള്ളിപ്പുറം ഓളാട്ടുപുറത്ത് കുടുംബാംഗം. മക്കൾ: ഡാന, ഡേവിഡ്, ഡെസ്ലി. മരുമക്കൾ: അംബ്രോസ്, ജെൻസി, സുസ്മി.