തൃശൂർ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സാമൂഹ്യ സംരംഭമായ ഹലോ റേഡിയോയുടെയും തൃശൂർ അമല കോളജ് ഓഫ് നഴ്സിംഗിന്റെയും നേതൃത്വത്തിൽ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച "പുനരുജ്ജീവന ചികിത്സ' സിപിആർ പരിശീലന ക്ലാസ് ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് എൻഎസ്എസ്, എൻസിസി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ചാക്കോ ജോസ് അധ്യക്ഷനായിരുന്നു.
പുതുജീവന പരിശീലനത്തെ കുറിച്ച് അമല മെഡിക്കൽ കോളജ് സർജിക്കൽ നേഴ്സിംഗിലെ അസി. പ്രഫ. കെ. ഡോൺ ജോസ് ക്ലാസെടുത്തു. നൂറിലധികം വിദ്യാർഥികൾ ക്ലാസിൽ പങ്കെടുത്തു.
ഹലോ റേഡിയോ ആർജെ സിജി സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജെയ്ൻ ജെ.തേറാട്ടിൽ നന്ദിയും പറഞ്ഞു.