പുതുക്കാട്: സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതുക്കാട് നിയോജക മണ്ഡലം തല അവലോകനയോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.
കെ.കെ. രാമചന്ദ്രൻ എംഎൽഎ അവലോകനയോഗം ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. മനോജ്, അശ്വതി വിബി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, കെ.സി. പ്രദീപ്,ഡോ.കെ.എസ്. കൃപകുമാർ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 393 പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും അതുവഴി 717 പേർക്കു തൊഴിൽ ലഭിക്കുകയും ചെയ്തു. 17.33 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി ഉണ്ടായിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു.