തൃശൂർ: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറിയുടെ 66-ാമത് വാർഷിക സമ്മേളനം നാളെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ തൃശൂർ ഓൾ സെയ്ന്റ്സ് സിഎസ്ഐ ദേവാലയത്തിൽ നടത്തും.
രാവിലെ 10.30ന് സിഎസ്ഐ കൊച്ചിൻ മഹായിടവക ബിഷപ് റവ. ബേക്കർ നൈനാൻ ഫെൻ ഉദ്ഘാടനം ചെയ്യും. ഓക്സിലറി പ്രസിഡന്റ് റവ. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ബിഷപ് മാർ അപ്രേം, റവ. ഡോ. ഉമ്മൻജോർജ്, റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ് കോപ്പ, റവ. ഡോ. ഓസ്റ്റിൻ പോൾ എന്നിവർ പ്രസംഗിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള സഭാ മേലധ്യക്ഷൻമാർ, വൈദികർ, ശുശ്രൂഷകർ, പാസ്റ്റർമാർ, അംഗങ്ങൾ, ബ്രാഞ്ച് പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രോഗ്രാം കണ്‍വീനർ റവ. ജോണ്സൻ ഇ. ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. 142 ബ്രാഞ്ചുകളിൽ നിന്ന് 500 പേർ സമ്മേളനത്തിന് എത്തിച്ചേരും. 66-ാമത് വാർഷികത്തോടനുബന്ധിച്ച് 66 പുസ്തകങ്ങളടങ്ങിയ സത്യവേദപുസ്തകത്തിന്റെ വിൽപനയും സംഘടിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ കോ-ഓർഡിനേറ്റർ എം.സി. ജോർജ്, പബ്ലിസിറ്റി കണ്‍വീനർമാരായ ജോണ്‍ ഒല്ലൂക്കാരൻ, സ്റ്റാൻലി പോൾ, മാർക്കറ്റിംഗ് ഓഫീസർ എൽസൻ പോൾ എന്നിവരും പങ്കെടുത്തു.