തൃശൂർ: അവിവാഹിതകളായ യുവതികളടക്കം എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താൻ അവകാശമുണ്ടെന്ന സുപ്രീംകോടതി നിരീക്ഷണത്തിൽ തൃശൂർ അതിരൂപത ജോണ് പോൾ പ്രോലൈഫ് സമിതി ഉത്കണ്ഠ രേഖപ്പെടുത്തി.
ഗർഭാവസ്ഥയിൽതന്നെ മനുഷ്യജീവനായി പരിഗണിക്കേണ്ടതാണെന്ന ജൈവശാസ്ത്രപരമായ നിലപാടിനെതിരെയുള്ള ഒരു കുഞ്ഞിന്റെ ജനിക്കാനും ജീവിക്കുവാനുമുള്ള അവകാശത്തിനെതിരെയുള്ള സുപ്രീംകോടതി വിധിയിൽ സമിതി ആശങ്ക രേഖപ്പെടുത്തി. മനുഷ്യ ജീവനു വിലകൽപ്പിക്കാത്ത ഇത്തരം വിധി പ്രസ്താവങ്ങൾതിരുത്തപ്പെടേണ്ടതാണെന്നും എംടിപി ആക്ട് എന്ന കിരാത നിയമം പിൻവലിക്കണ മെന്നും സമിതി ആവശ്യപ്പെട്ടു.
തൃശൂർ ഫാമിലി അപ്പസ്തോലേറ്റ് സെന്ററിൽ നടന്ന യോഗത്തിൽ സമിതി പ്രസിഡന്റ് രാജൻ ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ ആ മുഖ പ്രഭാഷണം നടത്തി.
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, നയോമി ടീച്ചർ, ഷീബ ബാബു, ഇ.സി. ജോർജ് മാസ്റ്റർ, എം.എ. വർഗീസ്, ഉഷ ടീച്ചർ, റോസിലി മാത്യു, ഡോ. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.