ഇരിങ്ങാലക്കുട: "നിങ്ങൾ എല്ലാവരും ഹാപ്പിയല്ലേ..? എല്ലാവർക്കും സന്തോഷവും സമാധാനവുമില്ലേ ?' യുവതലമുറയോടുള്ള ചോദ്യം സൂപ്പർതാരം ടൊവിനോയുടേതാണ്.
"അതേ' എന്ന് ഹർഷാവരങ്ങളോടെ പുതിയ തലമുറയുടെ മറുപടി. "ജീവിതത്തിൽ സ്വാഭാവിക ലഹരി ഉള്ളപ്പോൾ പിന്നെ എന്തിനാണു മറ്റു ലഹരി വസ്തുക്കൾ’ എന്ന നടന്റെ അടുത്ത ചോദ്യം പുതുതലമുറയ്ക്കുള്ള കൃത്യമായ സന്ദേശമായി.
തൃശൂർ റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖത്തിൽ നടത്തുന്ന "യോദ്ധാവ് ’ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ വീഡിയോ പ്രകാശനവും ബൈക്ക് റാലിയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു പ്രിയതാരം.
നടന്റെ സ്വന്തം തട്ടകമായ ഇരിങ്ങാലക്കുടയിലെ ബസ് സ്റ്റാന്ഡ് പരിസരമായിരുന്നു വേദി. നാടിന്റെ ഭാവി നിർണയിക്കേണ്ടതു യുവതലമുറയാണ്. സ്കൂൾ കുട്ടികൾ വരെ ലഹരിക്ക് അടിമപ്പെടുന്നു എന്നു കേൾക്കേണ്ടി വരുന്നതു ദൗർഭാഗ്യകരമാണ്. ഇവയെ തടയാനുള്ള അധികൃതരുടെ ശ്രമങ്ങൾക്കു പിന്തുണ നല്കാൻ കഴിയുന്നതു കുട്ടികൾക്കു തന്നെയാണ്. ലഹരിയോട് ""നോ''എന്നു പറയാൻ കുട്ടികൾ തയാറാകണം. ജീവിതത്തിന്റെ സ്വാഭാവികമായ സൗന്ദര്യം നിലനിർത്താൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണു ടൊവിനോ തന്റെ വാക്കുകൾ നിറുത്തിയത്.
തൃശൂർ റൂറൽ ജില്ല അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്.ടി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സണ് സോണിയ ഗിരി, കെപിഒഎ ജില്ലാ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി.യു. സിൽജോ എന്നിവർ ആശംസകൾ നേർന്നു. എസ്ഐ എം.എസ്. ഷാജൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡിവൈഎസ്പി ബാബു കെ തോമസ് സ്വാഗതവും സിഐ അനീഷ് കരീം നന്ദിയും പറഞ്ഞു.
നേരത്തെ എസ്പിസി കുട്ടികളുടെ നേത്യത്വത്തിൽ ഫ്ലാഷ് മോബും ഉണ്ടായിരുന്നു. പ്രിയ താരത്തിന്റെ വരവറിഞ്ഞ് നൂറുക്കണക്കിനു കുട്ടികളാണു പരിപാടിക്ക് എത്തിയത്.