മതിലകം: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം നടത്തിയ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
മതിലകം തൃപ്പേക്കുളം പൊന്നാംപടി വീട്ടിൽ അബ്ദുൾ ലത്തീഫ് (43), കുളിമുട്ടം പ്രാണിയാട് മുസ്ലീം വീട്ടിൽ അഷറഫ് (36) എന്നിവരെയാണ് മതിലകം എസ്ഐ വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പുതിയകാവിൽ വച്ചാണ് ബെക്കിലെത്തിയ സംഘം കെ എസ്ആർടിസി ബസിന് നേരെ കല്ലേറിഞ്ഞത്. കല്ല് ബസിൽ കൊണ്ടെങ്കിലും ചില്ല് പൊട്ടുകയോ യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്തിരുന്നില്ല. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് വ്യക്തമായി മനസിലായത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ മതിലകം പോലീസ് പിടികൂടിയത്.