കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് എറണാകുളം കുന്നുകരയില്‍ പുതിയ റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ് ആരംഭിക്കുന്നു. തയ്യലും, തുണി തേയ്ക്കലും ഉള്‍പ്പെടെ കുട്ടികളുടെ തുണിത്തരങ്ങളുടെ നിര്‍മാണ ജോലികളാകും ആദ്യഘട്ടത്തില്‍. തുടക്കത്തില്‍ ജില്ലയിലെ ബോര്‍ഡിന് കീഴിലുള്ള ഷോപ്പുകളിലും പിന്നീട് സംസ്ഥാനത്തെ മറ്റ ഔട്ട്ലെറ്റുകളിലേക്കും സേവനം എത്തുന്ന രീതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. അടുത്തമാസം 17ന് മന്ത്രി പി. രാജീവ് പുതിയ യൂണിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഖാദി ഉത്പന്നങ്ങള്‍ക്കുള്ള 30 ശതമാനം സ്പെഷല്‍ റിബേറ്റ് ഒക്ടോബര്‍ 12 വരെ ലഭ്യമാകും. ഈ സാമ്പത്തിക വര്‍ഷം 150 കോടിരൂപയുടെ വില്‍പ്പനയാണ് ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ പരുത്തിക്ഷാമവും വിലക്കയറ്റവും വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഖാദി ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം ഏർപ്പെടുത്തിയ ജിഎസ്ടി ഒഴിവാക്കണം. ഒപ്പം ഖാദി കമ്മീഷന് സ്ബ്സിഡി നിരക്കില്‍ പുരത്തി അനുവദിക്കണമെന്നും പി. ജയരാജന് ആവശ്യപ്പെട്ടു. ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ്, എറണാകുളം പ്രോജക്ട് ഓഫീസര്‍ അഷിത എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.