ആലുവ: മനുഷ്യനന്മക്കായി സേവനം ചെയ്യണമെന്ന ചെറുപ്രായത്തിലെ സ്വപ്നം നിറവേറ്റാനാണ് താൻ ഇക്കാലമത്രയും പരിശ്രമിച്ചതെന്നും അതിലൂടെ ജീവിതം ഒരു ആഘോഷമായി മാറിയെന്നും ദയാബായി പറഞ്ഞു. യുസി കോളജ് ശതാബ്ദി പ്രഭാഷണ പരമ്പരയുടെ ഭാഗമായി "എന്റെ കർമം, എന്റെ ജീവിതം" എന്ന വിഷയത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ദയാഭായി.
അശരണരായ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുക ആണ് തന്റെ ജീവിത ദൗത്യമെന്ന് തിരിച്ചറിയാൻ കാരണമായ ജീവിതാനുഭവങ്ങൾ ദയാഭായി പങ്കുവച്ചു.
മലയാളികൾ എൻഡോസൾഫാൻ ഇരകളെ നാം മറക്കരുതെന്നും ദയാബായി ആവശ്യപ്പെട്ടു. പ്രഭാഷണ പരിപാടിക്ക് മലയാള വിഭാഗം പ്രഫസർ ഡോ. മിനി ആലീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു.