മൂവാറ്റുപുഴ: ആറൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂളിൽ കുട്ടികളിൽ വായന വളർത്തുന്നതിനായി എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി എന്ന പരിപാടി ആരംഭിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എം.റ്റി. എമ്മാനുവൽ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ റ്റിസാ റാണി, സിസ്റ്റർ ഡെലീന, പിടിഎ പ്രസിഡന്റ് ഷാജി ജോസഫ്, ലൈബ്രറി സെക്രട്ടറി ജോഷി പോൾ, പഞ്ചായത്ത് ലൈബ്രറി സമിതിയംഗം എമ്മാനുവേൽ പോൾ, വനിത വേദി സെക്രട്ടറി ടീന ബിബീഷ് എന്നിവർ പ്രസംഗിച്ചു.