മൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇലഞ്ഞി മുത്തോലപുരം വട്ടപ്പാറ കോളനിയിൽ കിഴക്കേപറന്പിൽ രവീന്ദ്രൻ കൃഷ്ണ(45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പരാതി ലഭിച്ച ഉടനെ അന്വേഷണം വ്യാപിപ്പിച്ച പോലീസ് പ്രതിയെ അന്നുതന്നെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.എൻ. രാജേഷ്, സീനിയർ സിപിഒ ഷിബി കുര്യൻ, സിപിഒ അബ്ദുൽ സലാം എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.എൻ. രാജേഷ്, സീനിയർ സിപിഒ ഷിബി കുര്യൻ, സിപിഒ അബ്ദുൽ സലാം എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.