കൊച്ചി: കലൂരില്‍ ഗാനമേളയ്ക്കിടെയുണ്ടായ കൊലപാതകം പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതെന്ന് മുഖ്യപ്രതി കാസര്‍ഗോഡ് സ്വദേശി കെ.എ.മുഹമ്മദ് ഹസന്. ഗാനമേളയില്‍ നിന്ന് പുറത്താക്കിയപ്പോഴുണ്ടായ പെട്ടെന്നുള്ള വികാരത്തിന്റെ പുറത്താണ് രാജേഷിനെ ആക്രമിച്ചതെന്നും ആസൂത്രിതമല്ലെന്നും പോലീസിന്റെ ചോദ്യം ചെയ്യലില്‍ മുഹമ്മദ് ഹസന് വ്യക്തമാക്കി. ഒളിവില്‍പോയ മുഹമ്മദ് ഹസനെ മൈസൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയോടെ കൊച്ചിയിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തെക്കുറിച്ച് മുഹമ്മദ് ഹസന് പോലീസിനോടു പറഞ്ഞതിങ്ങനെ: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താല്‍ പരിപാടിയില്‍ നിന്ന് പുറത്താക്കിയ ശേഷം ആലുവയിലെത്തി രാജേഷിനെ ആക്രമിക്കാനുള്ള കത്തിയുമായി തിരികെ വന്നു. ആക്രമണത്തിന് മുമ്പ് കേസില്‍ ആദ്യം അറസ്റ്റിലായ സഹോദരന് ഉള്‍പ്പെടെയുള്ളവരെയും വിളിച്ചുവരുത്തിയിരുന്നു. രാജേഷിനെ കുത്തിവീഴ്ത്തിയ ശേഷം താനും സംഘവും നേരെ ആലുവയിലേക്കാണ് പോയത്. താടിയും മുടയും വെട്ടി രൂപമാറ്റം വരുത്തിയ ശേഷമാണ് വയനാട്ടിലേക്ക് കടന്നു കളഞ്ഞത്. മുത്തങ്ങ വരെ കേസില്‍ പിടിയിലായ അഭിജിത്തും ഒപ്പമുണ്ടായിരുന്നു. മുത്തങ്ങയില്‍ നിന്ന് അഭിജിത്ത് തിരിച്ചു പോരുകയും മുഹമ്മദ് ഹസന് മൈസൂരിലേക്ക് കടക്കുകയുമായിരുന്നു.
രക്ഷപ്പെടാനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. കൊച്ചി പനയപ്പിള്ളി അമ്മന്‍കോവില്‍ പറമ്പില്‍ ചെല്ലമ്മ വീട്ടില്‍ രാധാകൃഷ്ണന്റെ മകന് എം.ആര്.രാജേഷ്(27) ആണ് 24ന് രാത്രി കുത്തേറ്റ് മരിച്ചത്.