+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഴ​ക്കു​ള​ത്ത് പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്

പെ​രു​മ്പാ​വൂ​ർ: വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യി. 20 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യ പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പാ
വാ​ഴ​ക്കു​ള​ത്ത് പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്
പെ​രു​മ്പാ​വൂ​ർ: വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യി. 20 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യ പ്ര​സി​ഡ​ന്‍റ് സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ഒ​ന്പ​തി​ന് എ​തി​രേ 11 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​മേ​യം പാ​സാ​യ​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യ പ​ഞ്ചാ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും യു​ഡി​എ​ഫി​ന് പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട അം​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ നേ​ര​ത്തെ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ യു​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് നി​ര​ന്ത​രം ത​ട​സം നി​ന്ന​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.
ഔ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു, പ്ര​സി​ഡ​ന്‍റി​ന്‍റെ ലോ​ഗി​ൻ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ കൊ​ണ്ട് ചെ​യ്യി​പ്പി​ക്കു​ന്നു, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൊ​ടു​ക്കു​ന്ന അ​ജ​ണ്ട മാ​റ്റി​വ​യ്ക്കു​ന്നു, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി വി​ളി​ച്ചു​കൂ​ട്ടു​ന്നി​ല്ല, സ്റ്റാ​ഫ് മീ​റ്റിം​ഗ് വി​ളി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്നി​ല്ല. തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് യു​ഡി​എ​ഫ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യെ​ങ്കി​ലും പ​ട്ടി​ക​ജാ​തി അം​ഗ​ങ്ങ​ൾ ര​ണ്ടു പേ​ർ മാ​ത്ര​മാ​യ​തി​നാ​ൽ ഇ​നി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് യു​ഡി​എ​ഫി​ന് അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ മൂ​ന്നാം വാ​ർ​ഡം​ഗം സി​പി​എ​മ്മി​ലെ ദി​വ്യ മ​ണി​യെ പ​രി​ഗ​ണി​ക്കേ​ണ്ട​താ​യി വ​രും.
പ്ര​മേ​യം പാ​സാ​യ​തി​നെ​ത്തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ന്നു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഷ​മീ​ർ​തു​ക​ലി​ൽ, കെ.​കെ. ഷാ​ജ​ഹാ​ൻ, ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷെ​ജീ​ന ഹൈ​ദ്രോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എം. അ​ബ്ദു​ൽ അ​സീ​സ്, സു​ബൈ​റു​ദീ​ൻ ചെ​ന്താ​ര, വി​നി​ത ഷി​ജു ബ്ലോ​ക്ക് മെ​മ്പ​ർ സാ​ജി​ത നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​മ്പി കു​ര്യാ​ക്കോ​സ്, ഫൈ​സ​ൽ മ​ന​യി​ലാ​ൻ, അ​ഷ​റ​ഫ് ചീ​ര​കാ​ട്ടി​ൽ, സു​ധീ​ർ മു​ച്ച​ത്ത്, സു​ഹ​റ കൊ​ച്ചു​ണ്ണി, നൗ​ഫി ക​രിം, നു​സ്ര​ത്ത് ഹാ​രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.