തൊടുപുഴ: കേരള കോണ്‍ഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ഗാന്ധിജയന്തി ആഘോഷിക്കും. രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതൃസമ്മേളനം ചേരും. തുടർന്ന് നടക്കുന്ന കവിയരങ്ങ് ഡോ. എ.കെ. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും.
മൂന്നിന് നടക്കുന്ന സെമിനാറിൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് പ്രബന്ധം അവതരിപ്പിക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്കാര വേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. അന്തർദേശീയ തലത്തിൽ നടത്തിയ ഗാന്ധി ക്വിസ് മത്സര വിജയികൾക്ക് തോമസ് ചാഴികാടൻ എംപി സമ്മാനദാനം നിർവഹിക്കും. ഫാ. റോയി തോട്ടത്തിന്റെ ചിത്രപ്രദർശനവും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി കണ്‍വീനർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു.