ഗുരുവായൂർ: ഗുരുവായൂരിലെ ബദൽ റോഡുകളുടെ ശോചനീയ സ്ഥിതി യോഗത്തിന്റെ തുടക്കത്തിൽ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി.
കൗണ്‍സിൽ തുടങ്ങിയ ഉടൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഉപ നേതാവ് കെ പി.എ. റഷീദാണ് വിഷയം ഉന്നയിച്ചത്.
എന്നാൽ അജണ്ടകൾ അവസാനിച്ച ശേഷം ചർച്ചയാകാമെന്ന ചെയർമാൻ എം.കൃഷ്ണദാസ് പറഞ്ഞു. ഇത് പറ്റില്ലെന്ന നിലപാടിൽ യു.ഡി.എഫ് മുദ്രാവാക്യം വിളിച്ച് ബഹളം വച്ചു. കൗണ്‍സിൽ അജണ്ടകൾ വായിച്ചു തുടങ്ങിയതോടെ യു.ഡി.എഫ് അംഗങ്ങൾ ചെയർമാൻ ചേംബറിനരികിലെത്തി മുദ്രാവാക്യം വിളിതുടർന്നു. തുടർന്ന് പ്രതിഷേധ സൂചകമായുള്ള ബാനറും ഉയർത്തി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
പിന്നീട് അജണ്ടകൾ പാസാക്കിയ ശേഷം റോഡ് വിഷയം ചർച്ച ചെയ്തു. ബിജെപി കൗണ്‍സിലർ ശോഭ ഹരിനാരായണന്റെ ചോദ്യങ്ങൾക്ക് ചെയർമാൻ വിശദീകരണം നൽകി. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ ടാറിംഗ് തുടങ്ങിയിട്ടുള്ളതായും നഗരസഭ റോഡുകൾ ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങ പൂർത്തീകരിച്ച് ടാറിംഗിലേക്ക് കടക്കാൻ ഡിസംബർ ആകുമെന്നും അറിയിച്ചു. വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.
കൗണ്‍സിൽ യോഗത്തിൽ വൈസ് ചെയർമാൻ എം.പി. അനീഷ്മ, കൗണ്‍സിലർമാരായ എ.എസ്. മനോജ്, പ്രഫ. പി.കെ. ശാന്തകുമാരി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.