മനക്കൊടി: കൃഷ്ണൻ കോട്ട കോൾ പടവിലെ രണ്ട് മോട്ടോർ ഷെഡുകൾ കുത്തിതുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കണക്ഷൻ നൽകുന്നതിനായുള്ള ചെന്പ് കന്പികൾ മോഷ്ടിച്ചു.
പടവിലെ സ്വാമിത്തറയിലെ ഷെഡിൽ പെട്ടിയിൽ പൂട്ടി വെച്ചിരുന്ന കന്പികളാണ് മോഷണം പോയത്. ഇവിടെ പഴയ മോട്ടോർ മാറ്റി സബ് മെർസിബിൾ മോട്ടോർ സമീപകാലത്ത് സ്ഥാപിച്ചു. ഇതിന്റെയാണ് കണക്ഷൻ നൽകാനുള്ള കന്പികൾ. മറ്റൊരു തറയിൽ ഷട്ടറിന്റെ പൂട്ട് തകർത്തതല്ലാതെ മോഷണം നടന്നിട്ടില്ല.
പുതിയതായി സബ് മെർസിബിൾ മോട്ടോറുകൾ സ്ഥാപിച്ച ആറു മുറി, മനക്കൊടി - വെളുത്തൂർ അകംപാടം, വാരിയം തുടങ്ങിയ കോൾ പടവുകളിൽ മോഷണം നടന്നതായി കൃഷ്ണൻ കോട്ട പടവ് കമ്മറ്റി പ്രസിഡന്റ് വിദ്യാധരൻ, സെക്രട്ടറി വിൻസെന്റ് എന്നിവർ പറഞ്ഞു. അന്തിക്കാട് പോലീസ് കേസ്െടുത്തു.