മുല്ലക്കര: ആറാംകല്ല് ശാന്തിനഗർ റെസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും സമാദരണവും മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മുല്ലക്കര മഹല്ല് ഇമാം ഷൗക്കത്തലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. മയക്കുമരുന്നും പൊതുജന ങ്ങളും എന്ന വിഷയത്തിൽ ഷാഡോ പോലീസ് എസ്ഐ സുവ്രതകുമാർ ക്ലാസെടുത്തു. 17-ാം വാർഡ് കൗൺസിലർ അനീസ് അഹമ്മദ്, രാജു ആർ. നോയൽ, അനൂപ് കരിപ്പാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കാവിൽ രാജ് സ്വാഗതവും ട്രഷറർ എം.ബി. മോഹനൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഡോ. ജോഷി, ഒ.എസ്. ശിവരാമൻ മാസ്റ്റർ- രക്ഷാധികാരികൾ, പി.കെ. ഷാഹുൽ ഹമീദ്- പ്രസിഡന്റ്, കാവിൽ രാജ് - ജനറൽ സെക്രട്ടറി, എൻ.ബി. മോഹനൻ- ട്രഷറർ, ആർ. നോയൽ, കെ.കെ. കുഞ്ഞുകുട്ടൻ, പി.എം. അലി- വൈസ് പ്രസിഡന്റുമാർ, എം.പി. രാജു, ടി.ആർ. ഗോപാലകൃഷ്ണൻ, വി.എ. ഹമീദ്- ജോയിന്റ് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.
മുതിർന്ന അംഗങ്ങളായ ഒ.എസ്. ശിവരാമൻ മാസ്റ്ററെയും ഭാനുമതി ടീച്ചറേയും മേയർ പൊന്നാട അണിയിച്ച് ആദരിച്ചു.