കുറുമാൽ: വേലൂർ ഗ്രാമപഞ്ചായത്ത് കുറുമാൽ പാടശേഖരത്തോടുചേർന്ന് ഒഴുകുന്ന തോട്ടിൽ മീൻ പിടിക്കാൻ ഇട്ട വലയിൽ കുടുങ്ങിയത് എട്ടടിയോളം നീളമുള്ള പെരുന്പാന്പ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തി പാന്പിനെ പിടികൂടി വനത്തിൽ വിടാനായി കൊണ്ടുപോയി.