കേച്ചേരി/ തൃശൂർ: ജനസംഖ്യയിൽ 14 ശതമാനത്തോളം വരുന്ന വയോജനങ്ങൾ സമൂഹത്തിന്റെ ചാലക ശക്തിയാവണമെന്നും അവകാശങ്ങൾ നേടിയെടുക്കാൻ മുന്നിട്ടിറങ്ങണമെന്നും ദേവസ്വം മന്ത്രി. കെ.രാധാകൃഷ്ണൻ. തൃശൂരിൽ കേരള സാഹിത്യ അക്കാദമി ഹാളിൽ സീനിയർ സിറ്റിസണ്‍സ് ഫ്രന്റ്സ് വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ദേവദാസ് അധ്യക്ഷത വഹിച്ചു. എം.കെ. പശുപതി വിശദീകരണവും ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ മുഖ്യപ്രഭാഷണവുംനടത്തി.
വയോജനങ്ങളുടെ റെയിൽവേ യാത്ര അടക്കമുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി പുന:പരിശോധിക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.പി. റപ്പായി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ജെ. സെബാസ്റ്റ്യൻ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. മണ്മറഞ്ഞ അസോസിയേഷൻ അംഗങ്ങൾക്ക് ജി. പ്രേംകുമാർ അനുശോചനം രേഖപ്പെടുത്തി. സി.കെ. സുബ്രഹ്മണ്യൻ, കെ.നാരായണൻ കുട്ടി, പി.കെ.ഭാസ്കരൻ, എം.കെ. ശിവൻ, കെ.ജി.സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കില ഫാക്കൽറ്റി കെ. ഉണ്ണികൃഷ്ണൻ, രാജു വെണ്ണിക്കൽ എന്നിവർ സംസാരിച്ചു.