ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 37-ാമത് ഡോണ്‍ബോസ്കോ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഇടുക്കി വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ജേതാക്കളായി. ഫൈനലിൽ 68: 42 എന്ന സ്കോറിന് കൊരട്ടി എൽഎഫ് എച്ച്എസ്എസിനെ കാർമൽ സ്കൂൾ പരാജയപ്പെടുത്തി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി എൽഎഫ്എച്ച്എസ് തേവര എസ്എച്ച്നെ 53:44 എന്ന സ്കോറിന് പരാജയപ്പെടുത്തി. സമാപന ചടങ്ങിൽ ഡിവൈഎസ്പി ബാബു കെ.തോമസ് ട്രോഫികൾ വിതരണം ചെയ്തു. ബാംഗ്ലൂർ സലേഷ്യൻ പ്രൊവിൻഷ്യൽ റവ.ഫാ. ജോസ് കോയിക്കൽ അധ്യക്ഷതവഹിച്ചു. ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് മാത്യു, ഐഎസ്സി പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോയ്സണ്‍ മുളവരിക്കൽ, പിടിഎ പ്രസിഡന്റ് സെബി മാളിയേക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി പി. ശരത്പ്രസാദ്, ബാസ്കറ്റ്ബോൾ പരിശീലകൻ സന്ദേശ് ഹരി, എൻസിസി കോ ഓഡിനേറ്റർ പി.ജെ. ഡേവിസ് എന്നിവർ പ്രസംഗിച്ചു.