ചാലക്കുടി: മലയോര പ്രദേശങ്ങളിലെ ജനങ്ങൾക്കുവേണ്ടി ആത്മാർപ്പണംചെയ്ത ആചാര്യനാണ് അന്തരിച്ച ഫാ. ജോസഫ് ഏലിയാസെന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുസ്മരിച്ചു.
കഴിഞ്ഞദിവസം അന്തരിച്ച അവാർഡ്ഭവന്റെ സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് ഏലിയാസ് സിഎംഐയുടെ സ്മാരണാർഥം അവാർഡും പൗരാവലിയും നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷതവഹിച്ചു.
സ്മരണിക പ്രകാശനംചെയ്തു. ഫാ. ജോസഫ് ഏലിയാസിന്റെ സ്മരണക്കായി മികച്ച മലയോര വികസന സാമൂഹിക പ്രവർത്തകനുള്ള പ്രഥമ പുരസ്കാരം ചാലക്കുടി പുഴ സംരക്ഷണ സമിതി ഭാരവാഹി എസ്.പി. രവിക്ക് കെ.എസ്. സുദർശൻ ഐപിഎസ് സമ്മാനിച്ചു. ഡയാലിസിസ് മിത്രയുടെ ഉദ്ഘാടനം തൃശൂർ ദേവമാത പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡേവീസ് പനയ്ക്കൽ സിഎംഐ നിർവഹിച്ചു.
അവാർഡ് എക്സി.ഡയറക്ടർ ഫാ. മനോജ് കരിപ്പായി, സിസ്റ്റർ എൽസി കോക്കാട്ട്, റെയ്സൻ ആലുക്ക, റാണി പോൾ, ഫാ. ഡിന്റോ തെക്കിനിയത്ത് എന്നിവർ പ്രസംഗിച്ചു.