ചാലക്കുടി: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നിർമാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെയും കേരള ജല അതോറിറ്റിയുടെയും സംയുക്തയോഗം അടിയന്തിരമായി വിളിച്ചുചേർക്കാൻ സനീഷ്കുമാർ ജോസഫ് എംഎൽഎ നിർദേശംനൽകി.
ഇരു വകുപ്പുകളുടെയും കീഴിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. ചാലക്കുടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ നിർമാണപുരോഗതി വിലയിരുത്തുവാൻ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. കിഫ്ബി നിർമാണ പ്രവർത്തികൾ അവലോകനം നടത്തുന്നതിനായി വരുംദിവസങ്ങളിൽ പ്രത്യേക യോഗം ചേരുവാൻ തീരുമാനിച്ചതായും എംഎൽഎ കൂട്ടിച്ചേർത്തു. മേച്ചിറ പാലവുമായി ബന്ധപ്പെട്ട സംരക്ഷണ ഭിത്തിയുടെ നിർമാണം പുരോഗമിക്കുകയാണെന്നും അനുബന്ധ പ്രവർത്തനങ്ങൾ അന്തിമഘത്തിലാണെന്നും യോഗത്തിൽ വിലയിരുത്തി. പൊതുമരാമത്ത്വകുപ്പ് നോഡൽ ഓഫിസർ റീനു ചാക്കോ, അസി.എക്സി. എൻജിനീയർമാരായ റംലത്ത് ഒ.എച്ച്, എൻ.വി. ആന്റണി, സൈനബ ബി.പി., അസി. എൻജിനീയർമാരായ ലിജി സി.കെ., ഡോളി ജോസഫ്, സ്മിത കെ. തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.