കൊടകര: ചാലക്കുടി ഉപജില്ല കായികമേളയുടെ ഭാഗമായുള്ള ഫുട്ബോൾ മൽസരങ്ങൾ കൊടകര ഹൈസ്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ടീമുകളാണ് അണ്ടർ 14, അണ്ടർ 17 വിഭാഗങ്ങളിലായി മത്സരിച്ചത്. കൊടകര ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.വി. ഗോപി ഉദ്ഘാടനംചെയ്തു. ചാലക്കുടി ഉപജില്ല സ്പോർട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ കണ്‍വീനർ വിന്നി ബാസ്റ്റിൻ, കോ ഓർഡിനേറ്റർ സജി ജോണ്‍, കെ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
പെണ്‍കുട്ടികളുടെ അണ്ടർ 14 വിഭാഗം മത്സരത്തിൽ കൊടകര ഗവ. ഹയർസെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനവും മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ രണ്ടാംസ്ഥാനവും നേടി. അണ്ടർ 17 വിഭാഗത്തിൽ കൊടകര ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂൾ, മേലൂർ സെന്റ് ജോസഫ്സ് സ്കൂൾ എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി. മൽസരങ്ങൾ ഇന്ന് സമാപിക്കും.