കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോതമംഗലം സെന്റ് ജോസഫ്സ് (ധർമഗിരി) ആശുപത്രിയുടെ നേതൃത്വത്തിൽ റാലിയും റോഡ്ഷോയും നടത്തി. ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ റാലിയും റോഡ്ഷോയും ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ബുക്ക്ലറ്റിന്റെ പ്രകാശനം വികാർ ജനറാൾ സിസ്റ്റർ മെറീനക്ക് നൽകി വാർഡ് കൗൺസിലർ ജോസ് വർഗീസ് നിർവഹിച്ചു. 200 ഓളം നഴ്സിംഗ് വിദ്യാർഥികൾ പങ്കെടുത്ത റാലി കെഎസ്ആർടിസി ജംഗ്ഷനിൽ എത്തിച്ചേർന്നപ്പോൾ ഹൃദയത്തിന്റെ മാതൃകയിലുള്ള 500 ഓളം ബലൂണുകൾ പറത്തി. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, അപെക് ചെയർമാൻ ജയേഷ് തമ്പാൻ, ആശുപത്രി സെക്രട്ടറി മാത്യു ജോസഫ്, വി.ആർ. മണി എന്നിവർ പ്രസംഗിച്ചു.
ധർമഗിരി ആശുപത്രിയിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള എല്ലാ ശനിയാഴ്ചയും കാർഡിയോളജി വിഭാഗത്തിൽ പുതിയതായി ചാർട്ട് എടുക്കുന്നവർക്ക് കൺസൾട്ടേഷൻ ഫീസ് സൗജന്യമായിരിക്കും. രോഗികൾക്ക് അന്നേദിവസം ഇസിജി, എക്കോ, ടിഎംടി എന്നിവയ്ക്ക് 50 ശതമാനം ചാർജ് മാത്രമേ ഈടാക്കുകയുള്ളൂ. ആൻജിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകളും മിതമായ നിരക്കിൽ ചെയ്തുകൊടുക്കും. നിർധനരായ ഹൃദ്രോഗികൾക്ക് സൗജന്യമായി മരുന്നും നൽകുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.