മൂവാറ്റുപുഴ: നിരാലംബർക്ക് കൈത്താങ്ങായി തർബിയത്ത് വിഎച്ച്എസ്ഇ എൻഎസ്എസ് വിദ്യാർഥികൾ. എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികളിൽനിന്ന് ധനസമാഹരണം നടത്തിയാണ് മൂവാറ്റുപുഴ സ്നേഹവീട്ടിലെ അന്തേവാസികൾക്കായി ഗ്ലൂക്കോമീറ്റർ, പ്രഷർ അപ്പാരറ്റസ്, ഓക്സീമീറ്ററുകൾ, കട്ടിലുകൾ എന്നിവ വാങ്ങി നൽകി സഹായമൊരുക്കിയത്. വിദ്യാർഥി പ്രതിനിധികളായ മെഹബിൻ, അബ്ദുൾ സലാം, അനന്തു ബിജു, മുഹൈസ് എന്നിവരിൽനിന്നു സ്നേഹവീട് ട്രസ്റ്റ് ചെയർമാൻ കെ.ബി. ബിനീഷ് കുമാർ ഏറ്റുവാങ്ങി.
നിരാലംബരെയും അശരണരേയും സഹായിക്കുന്ന യൂണിറ്റിന്റെ സ്നേഹസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.എസ്. സ്നേഹ, അധ്യാപകരായ സോണിയ മരിയറ്റ് ജോർജ്, സുനിൽ തോമസ്, ഇ.കെ. രഞ്ജിത് എന്നിവർ പങ്കെടുത്തു.