മൂവാറ്റുപുഴ: പോപ്പുലർ ഫ്രണ്ടിന്റെ ഏരിയ സമ്മേളനത്തിൽ പങ്കെടുത്ത മൂവാറ്റുപുഴ നഗരസഭാ സ്ഥിരംസമിതി ചെയർമാനും യുഡിഎഫ് കൗൺസിലറുമായ അജി മുണ്ടാടൻ രാജിവയ്ക്കണമെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നഗരസഭാ 11-ാം വാർഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെ സ്വതന്ത്രനായി മത്സരിച്ചു വിജയിക്കുകയും യുഡിഎഫ് പിന്തുണയോടെ സ്ഥിരംസമിതി ചെയർമാനായി തുടരുന്ന അജി മുണ്ടാടൻ പിഎഫ്ഐയെ നിരോധിച്ച സാഹചര്യത്തിൽ രാജിവച്ചു പുറത്തുപോകണമെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം സമിതി പ്രസിഡന്റ് അരുൺ പി. മോഹൻ ആവശ്യപ്പെട്ടു.